കനക മല - ചാത്തന്മാസ്റ്റര്‍ റോഡ്
നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചാത്തന്‍മാസ്റ്റര്‍ റീച്ച് രണ്ടിന്റെ ഉദ്ഘാടനം വിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കനകമല സെന്റ് ആന്റണീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം നിര്‍വ്വഹിച്ചു.
കൊടകര - കോടശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുത്തുകാവ് മുതല്‍ മേച്ചിറ ജങ്ഷന്‍ വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ദൂരമുള്ള റോഡ് 8.98 കോടി രൂപ ചെലവഴിച്ച് ബി എം ആന്‍ഡ് ബി സി നിലവാരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജെയിംസ്, കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രജീഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം ബാഹുലേയന്‍ എന്‍.ഡി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയ് നെല്ലിശ്ശേരി, ബിജി ഡേവിസ്, പ്രനില ഗിരീശന്‍, ഷിനി ജെയ്‌സണ്‍, ഷീബ ജോഷി, ടി.വി പ്രജിത്ത്, സജിനി സന്തോഷ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാബിയ പി.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments