വെച്ചൂർ അംബേദ്കർ സാംസ്‌കാരിക നിലയം ഉദ്ഘാടനം ശനിയാഴ്ച ( മേയ് 17)
വെച്ചൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തിയായ അംബേദ്കർ സാംസ്‌കാരിക നിലയം ശനിയാഴ്ച ( മേയ് 17) രാവിലെ 11.30 ന് സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിട്ടാണ് സാംസ്‌കാരിക നിലയം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ആർ ഷൈലകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ , വെച്ചൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി,
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സോജി ജോർജ് ,എസ്. ബീന ,പി .കെ മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വീണ അജി , എസ്.മനോജ്കുമാർ, ഗ്രാമപഞ്ചായത്തംഗം എൻ. സുരേഷ്‌കുമാർ ,സി.ഡി.എസ് ചെയർപേഴ്സൺ മിനി സരസൻ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ, പഞ്ചായത്ത് സെക്രട്ടറി വി.കെ റെജിമോൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ സതീശൻ, കെ .എം വിനോഭായ്, സണ്ണി കൊച്ചുപോട്ടയിൽ, അനീഷ് എന്നിവർ പങ്കെടുക്കും.
- Log in to post comments