നവീകരിച്ച ഉറവയ്ക്കൽ-കൂരാലി റോഡ് നാടിന് സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിൻ്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗത്തിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ ആയി നിർവ്വഹിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം റ്റി. എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോമോൾ മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.അശ്വതി, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽ മാത്യു, ജിന്റോ സി. കാട്ടൂർ, ജെസ്സി ബെന്നി, രാഷ്ട്രീയ പ്രതിനിധികളായ ജോൺസൺ ജോസഫ്, എം. എസ്. സജീവ്, ജോസ് പി. ജോൺ, ദിപിൻ സുകുമാർ, സജി അക്കിമട്ടെൽ, പ്രസനൻ പട്ടരുമഠം, സംഘടനാ പ്രതിനിധികളായ എസ്. രാജീവ്, കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
- Log in to post comments