Skip to main content

എന്റെ കേരളം : ഫോട്ടോയെടുക്കു, റീൽ ചെയ്യു സമ്മാനം നേടൂ

നിങ്ങൾക്ക് ഫോട്ടോയും റീലും എടുക്കാൻ ഇഷ്ടമാണോ എങ്കിൽ ഇതാ നിങ്ങൾക്ക് ഒരവസരം സംസ്‌ഥാന സർക്കാരിന്റെ നാലാം വാർഷികാത്തിനോടാനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവ് മൈതാനത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഫോട്ടോ, റീൽ കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു. . മെയ്‌ 17 മുതൽ 23 വരെ നടക്കുന്ന മേളയിൽ നിന്നും പകർത്തുന്ന മികച്ച ചിത്രങ്ങൾക്കും, റീലുകൾക്കുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും, റീലിനും മെയ് 23 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ ഫോട്ടോ അല്ലെങ്കിൽ റീൽ, ക്യാപ്ഷൻ, പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതംentekeralamphotoekm@gmail.com എന്ന ഇ-മെയിലിലേക്ക് മെയ് 21 നകം എൻട്രികൾ അയക്കണം.

date