Skip to main content

പബ്ലിക് സ്ക്വയർ പരാതി പരിഹാര അദാലത്ത് : തീർപ്പാക്കിയത് 120 പരാതികൾ

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിലെ കുന്നുകര ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ പരാതി പരിഹാര അദാലത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.180 ഓളം പേർ ആണ് പരാതി പരിഹാരത്തിനായി കുന്നുകര അഹാന ഓഡിറ്റോറിയത്തിലേക്ക് എത്തിയത് . കുന്നുകര ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ നിന്ന് ലഭിച്ച 120 എണ്ണം തീർപ്പാക്കി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ 180 പരാതികളായിരുന്നു പ്രശ്ന പരിഹാരത്തിനായി ലഭിച്ചിരുന്നത്. പട്ടയ പ്രശ്നങ്ങൾ, ഭൂമി തരംമാറ്റം, ചികിത്സ സഹായം മുൻഗണന റേഷൻ കാർഡുകൾ ലഭിക്കുന്നതിന് വേണ്ട അപേക്ഷകർ, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ പരാതികൾ എന്നിവയായിരുന്നു അധികവും. ഇതിൽ 60 എണ്ണം തുടർ നടപടികൾക്കും റിപ്പോർട്ടിനുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മുഴുവൻ സമയവും അദാലത്തിൽ ഇരുന്ന മന്ത്രി പി.രാജീവ് പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ ഉന്നയിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും അവസരമൊരുക്കിയിരുന്നു. മന്ത്രിക്ക് പുറമേ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരും മുഴുവൻ സമയവും അദാലത്തിൻ്റ ഭാഗമായി. വ്യവസായ മന്ത്രി പി. രാജീവ് ചുമതല ഏറ്റെടുത്തതിന് ശേഷം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പബ്ലിക് സ്ക്വയർ അദാലത്തുകൾ വിജയകരമായി നടപ്പാക്കിയിരുന്നു.

 

മറ്റ് അദാലത്തുകളുടെ തീയതികൾ: ആലങ്ങാട് - മെയ് 19 രാവിലെ 9 മണി കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ. ആലങ്ങാട് പരാതികൾ മെയ് 19 വരെ സ്വീകരക്കും. കടുങ്ങല്ലൂർ - മെയ് 22 ഉച്ചക്ക് 2 മണി കടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാൾ. പരാതികൾ മെയ് 16 വരെ നൽകാം, കരുമാല്ലൂർ - മെയ് 24 രാവിലെ 9 മണി, എൻ.എസ്.എസ്. ഓഡിറ്റോറിയം തട്ടാംപടി. പരാതികൾ മെയ് 18 വരെ സ്വീകരിക്കും. ഏലൂർ- മെയ് 24 ഉച്ചക്ക് ശേഷം 2.30 മണി. പാതാളം മുനിസിപ്പൽ ടൗൺ ഹാൾ പരാതികൾ മെയ് 18 വരെ നൽകാം

date