Skip to main content

ജോസിന് ആശ്വാസമായി പബ്ലിക് സ്ക്വയർ

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന പബ്ലിക് സ്ക്വയർ പരാതി പരിഹാര അദാലത്തിലൂടെ ഒരു ജീവിതത്തിനു കൂടി പുതു വെളിച്ച ലഭിച്ച ആശ്വാസത്തിലാണ് ഭിന്നശേഷിക്കാരനായ കുത്തിയതോട് സ്വദേശി ജോസ്. മരുന്നിന് പോലും പണമില്ലാതെ ജീവിതംവഴി മുട്ടിയ അവസ്ഥിയിൽ നിന്നപ്പോഴാണ് പബ്ലിക് സ്ക്വയർ അദാലത്തിൽ എത്തിയത്.ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യം ഉള്ളത് കൊണ്ട് തന്റെ ജീവിത ചെലവിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു ജോസ്.പബ്ലിക് സ്ക്വയർ അദാലത്തിലൂടെ തന്റെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.ജോസിന് ജീവിതചെലവിനും മരുന്നിനുമുള്ള പണം എല്ലാ മാസവും കൃത്യമായി ലഭിക്കുമെന്ന് മന്ത്രി അദാലത്തിൽ വെച്ച് ഉറപ്പ് നൽകി.

date