Skip to main content

5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു: മന്ത്രി വീണാ ജോർജ്

 

 

സംസ്ഥാനത്ത് 5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

ചെങ്ങന്നൂർ മണ്ഡലം ആരോഗ്യ മേഖലയിൽ മുൻപന്തിയിലാണെന്നും മണ്ഡലത്തിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയിലും ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായെന്ന് മന്ത്രി പറഞ്ഞു .ചെങ്ങന്നൂർ മണ്ഡലത്തിൽ സകല ആശുപത്രികൾക്കും പുതിയ കെട്ടിടം നിർമിച്ചെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 

കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. എൻ.എച്ച്.എം ഡി.പി.എം കോശി സി പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു.പാലിയേറ്റീവ് കെയർ, ലാബ് സൗകര്യം തുടങ്ങി നിരവധി സേവനങ്ങൾ ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും.പുതിയ ഓ.പി. ബ്ലോക്കിൽ ആർദ്രം പദ്ധതി പ്രകാരം ഓ.പി. കൺസൾട്ടേഷൻ റൂമുകൾ, വെയ്റ്റിംഗ് ഏരിയ, ഓ.പി രജിസ്ട്രേഷൻ, പ്രീ ചെക്ക് അപ്പ്, ഒബ്സെർവേഷൻ, ഇൻജെക്ഷൻ, നെബുലൈസഷൻ,നഴ്സസ് സ്‌റ്റേഷൻ, ഇമ്മ്യൂണൈസേഷൻ റൂം, ലാബ്, ശുചി മുറി എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഇരമല്ലിക്കര, ആല, ചെന്നിത്തല, ചെറിയനാട്, പുലിയൂർ, കടമ്പൂർ,മുളക്കുഴ, ബുധനൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ 2 കോടി 20 ലക്ഷം രൂപ വിനിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി തീർത്തു.തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, ആലപ്പുഴ ഡി.എം.ഒ ഡോ. ജമുന വർഗ്ഗീസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മനു തെക്കേടത്ത്, കെ ആർ രാജ്കുമാർ , ഗീത സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ റ്റി നായർ, ശ്രീവിദ്യ സുരേഷ്, പുഷ്പ കുമാരി, സജു ഇടക്കല്ലിൽ, ബിന്ദു കുരുവിള, സതീഷ് കല്ലുപറമ്പിൽ, സിഡിഎസ് ചെയർപേഴ്സൺ ഗീത സദാനന്ദൻ, മെഡിക്കൽ ഓഫീസർ ഡോ. എസ് സുനിത , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date