Skip to main content

527 കിലോ സർക്കാർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

 

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കായംകുളം നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയില്‍ 527 കിലോ സര്‍ക്കാര്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 30000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

 

ജോയിന്റ് ബി.ഡി.ഒ ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ് വിനോദ്, ശുചിത്വ മിഷന്‍ പ്രതിനിധി നിഷാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദഗ്ധന്‍ യമുനേശൻ, തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വഡ് അറിയിച്ചു.

date