ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി - കണ്ണൂർ ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സേലം (തമിഴ്‌നാട്), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലും ടെക്നോളജികളിൽ നടത്തിവരുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാൻ്റ്ലൂo
ആ൯്റ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. പ്രായം ജൂലൈ ഒന്നിന് 15 വയസിനും 23 വയസിനും മധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടിക വർഗക്കാർക്ക് പരമാവധി പ്രായം 25 വയസാണ്.
അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി www.iihtkannur.ac.in വെബ്സൈറ്റ് വഴിയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിൻ്റ് ഔട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻൻ്റെലും ടെക്നോളജി-കണ്ണൂർ പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-ഏഴ്, 0497-2835390, വിലാസത്തിൽ ജൂൺ 16-ന് മുമ്പായി ലഭിക്കണം. അപേക്ഷഫോറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും, എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും, വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂൺ 16.. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന വിലാസ ത്തിൽ ബന്ധപ്പെടുക.
- Log in to post comments