ജനകീയ മത്സ്യകൃഷി പദ്ധതി : അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി (2025-26) യുടെ വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, അസ്സാംവാള, വരാൽ, അനബാസ്, കാർപ്പ്, പാക്കു മത്സ്യങ്ങൾ), സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാൽ, അസ്സാം വാള, അനബാസ്), റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (തിലാപ്പിയ, അനബാസ്), ബയോഫ്ളോക് (തിലാപ്പിയ, വനാമി), കൂട് മത്സ്യകൃഷി (തിലാപ്പിയ, കരിമീൻ), കുളങ്ങളിലെ പുമീൻ കൃഷി, കുളങ്ങളിലെ കരിമീൻ കൃഷി, കുളങ്ങളിലെ വനാമി കൃഷി, കുളങ്ങളിലെ ചെമ്മീൻ കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉൽപ്പാദനം (കരിമീൻ, വരാൽ), പുഴകളിലേയും ആറുകളിലേയും പെൻകൾച്ചർ, എംബാങ്ക്‌മെന്റ് മത്സ്യക്കൃഷി എന്നിവയാണ് വിവിധ ഘടക പദ്ധതികൾ. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃക യിലുള്ള അപേക്ഷകൾ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലും, മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം മേയ് 31 ന് വൈകുന്നേരം 5 മണി വരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കുന്നതാണ്. ഫോൺ നമ്പർ:
0477 2252814, 0477 2251103.
- Log in to post comments