Skip to main content

ഇഷാനൊപ്പം പാടി നിശാഗന്ധി, കലാമേളയ്ക്ക് ഉജ്വല തുടക്കം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷപരിപാടിയായ എന്റെ കേരളം പ്രദർശന വിപണന  മേളയുടെ ആദ്യ ദിനം നിശാഗന്ധിയെ സംഗീത സാന്ദ്രമാക്കി സംഗീതജ്ഞൻ ഇഷാൻ ദേവിന്റെ മ്യൂസിക്കൽ നൈറ്റ്‌.  

ദുരന്ത മുഖത്ത് ഒരുമിച്ച് നിന്ന മലയാളി മനസ്സിന്റെ താളം പാടിയ 'കരളുറപ്പുള്ള  കേരളം' എന്ന ഗാനം നിശാഗന്ധിയെ ആവേശത്തിലാക്കി. ഇഷാൻ ദേവ്  സംഗീതം നൽകിയ  ' അസഗോമാ സത്ഗമയ' ഉൾപ്പെട്ട ജനപ്രിയ ഗാനങ്ങളും സംഗീത വിരുന്നിന്റെ ഭാഗമായി. തനിക്ക് ഏറ്റവും പ്രീയപ്പെട്ട നാടാണ് തിരുവനന്തപുരം എന്ന് ഇഷാൻ ദേവ് പറഞ്ഞു.  8 മണിയ്ക്ക്  ആരംഭിച്ച മ്യൂസിക്കൽ നൈറ്റ്‌ ആസ്വദിക്കാൻ ജനസാഗരം ഒഴുകിയെത്തി.

സംഗീത നിശയ്ക്ക്  മാറ്റേക്കുവാൻ ഇഷാൻ ദേവിനൊപ്പം മീനു സുരേഷും ചേർന്നു. ഗിറ്റാറിസ്റ്റ്   ധോണി, ഡ്രമ്മർ ഷിബു, കീബോർഡിസ്റ്റ് ജെ. കെ തുടങ്ങി ഇഷാൻ ദേവിന്റെ ബാൻഡ് അംഗങ്ങൾ കലാ മികവിലൂടെ  കാണികളെ കയ്യിലെടുത്തു.
 
കൈലാസം സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്കിലെ 15 ഓളം കലാകാരികൾ അവതരിപ്പിച്ച നൃത്ത ശില്പത്തോടെയാണ്  ആദ്യ ദിനത്തിന്റെ കലാ വിരുന്നിന് തുടക്കമായത്.

date