Post Category
മേളയിലുണ്ട് എ ഐ അധ്യാപിക
എന്റെ കേരളം പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സംരംഭക സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. വിദ്യാഭാസ രംഗത്ത് കുട്ടികളുടെ ഇന്ററാക്ടീവ് ലേര്‍ണിംഗിനുള്ള 'എ ഐ ടീച്ചര്‍', ഓട്ടിസം ബാധിതരായ കുട്ടികളുടെ പഠന മികവിനായുള്ള എ.ആര്‍, വി.ആര്‍ സംവിധാനം എന്നിവ ഭാവിയുടെ നേര്‍ക്കാഴ്ചയാണ്.
കാര്‍ഷിക വിപണിയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തമായ സംരംഭക ആശയമായ ഡ്രോണ്‍ ഫെര്‍ട്ടിലൈസറും ഈ സ്റ്റാളില്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കും.
മാന്‍ഹോള്‍ വൃത്തിയാക്കല്‍ പോലെ അപകടകരമായ തൊഴിലുകളില്‍ നിന്ന് മനുഷ്യരെ മോചിപ്പിച്ച് പകരം റോബോട്ടിക്‌സ് സംവിധാനം സജ്ജമാക്കാനുള്ള ഭാവി പ്രതീക്ഷയും സ്റ്റാളില്‍ നിന്ന് ലഭിക്കുന്നു. ഇത് കൂടാതെ ഹോളോഗ്രാം സംവിധാനം ഉപയോഗിച്ചുള്ള കണ്ടന്റ് ഡിസ്‌പ്ലേയും സ്റ്റാളിന്റെ പ്രത്യേകതയാണ്.
date
- Log in to post comments