Post Category
അലകടലായി ആവേശം; സന്ദർശക തിരക്കേറി പ്രദർശന വിപണന മേള
മേള കാണാനെത്തിയവരുടെ വൻ തിരക്കാണ് അവധി ദിനമായ ഞായറാഴ്ചയും കനകക്കുന്നിൽ അനുഭവപ്പെട്ടത്.
അരുമ മൃഗങ്ങളുടെ പ്രദർശനം ഒരുക്കുന്ന മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാൾ, ഇരട്ട കഴുമരം ചിത്രീകരിക്കുന്ന ജയിൽ വകുപ്പ് സ്റ്റാൾ, സാഹസികത ഒരുക്കുന്ന ഫയർ ആന്റ് റസ്ക്യൂ, എ.ഐ ടീച്ചറുള്ള സ്‌റ്റാർട്ടപ്പ് മിഷൻ, കായിക പരിശീലനം ഒരുക്കുന്ന സ്പോർട്സ് കൗൺസിൽ തുടങ്ങിയവയെല്ലാം മേളയിലെ സവിശേഷതകളാണ്.
രുചിയുടെ കലവറ ഒരുക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ടിൽ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൺസ്യൂമർഫെഡിന്റെ സ്കൂൾ വിപണിയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ഏറെയാണ്.
ഭിന്നശേഷി സൗഹൃദവും ഹരിതച്ചട്ടം പാലിക്കുന്നതുമാണ് ഇത്തവണത്തെ മേള. 23ന് സമാപിക്കും.
date
- Log in to post comments