Skip to main content

സൂര്യകാന്തിയിൽ ശോഭിച്ച് റിഥം

റിഥം ദി ക്വീൻ ഓഫ് ആർട്സിലെ മുപ്പത്തോളം കലാകാരികളുടെ  കലാവൈഭവത്തിൽ തിളങ്ങി സൂര്യകാന്തി. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് സൂര്യകാന്തിയിലെ വേദിയിൽ റിഥം ദി ക്വീൻ ഓഫ് ആർട്സിൻ്റെ കലാപരിപാടികൾ അരങ്ങേറിയത്.

ഭരതനാട്യം, സെമി ക്ലാസിക്കൽ,  കഥക്,  നാടൻ പാട്ട്  തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് സൂര്യകാന്തിയെ ധന്യമാക്കിയത്. മൂന്നു മുതൽ 60 വയസു വരെയുള്ള കലാകാരികൾ റിഥം ഡാൻസ് ഗ്രൂപ്പിന്റെ ഭാഗമായി സൂര്യകാന്തിയിലെ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

date