Skip to main content
.

കളിക്കളമൊരുക്കി കായികവകുപ്പ്

'മൈതാനത്തേയ്ക്ക്്' സന്ദര്‍ശകരെ പ്രവേശിപ്പിച്ച് കായികവകുപ്പിന്റെ സ്റ്റാള്‍. എന്റെ കേരളം മേളയില്‍ മൈതാനത്തിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത സ്റ്റാളില്‍ അമ്പെയ്ത്ത്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങി നിരവധി ഗെയിമുകളുടെ ചെറുമാതൃക കായിക പ്രേമികള്‍ക്ക് ഒരുക്കിയിരിക്കുന്നു. ഫുട്‌ബോള്‍ ടര്‍ഫും സിന്തറ്റിക് ട്രാക്കും പ്രായഭേദമന്യേ ആകര്‍ഷണീയമാണ്. ഇലക്ട്രിക്ബസ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ഗറ്റ്, ബാസ്‌കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, സ്‌കിപ്പിംഗ് റോപ്, ബാലന്‍സിങ്, ഫുട്ബാള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. കുട്ടികള്‍ക്ക് കിഡ്സ് പ്ലേഗ്രൗണ്ടാണ് മറ്റൊന്ന്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനായി ഹെല്‍ത്തി കിഡ്സും സജ്ജീകരിച്ചിട്ടുണ്ട്. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനവും വിവരവും സന്ദര്‍ശകര്‍ക്ക് ലഭിക്കും.
ആരോഗ്യ വിഷയത്തെ കുറിച്ചുള്ള വിവരത്തിനായി പ്രത്യേക വിഭാഗവുമുണ്ട്. ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് അറിയാനും 18 വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്ന ചാര്‍ട്ടും അറിവേകും.
 

date