Skip to main content
..

സ്വയം തൊഴില്‍ വായ്പ അറിയാന്‍ മേളയില്‍ അവസരം

സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതി മേളയിലൂടെ അറിയാം. സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്റ്റാളില്‍  ശരണ്യ, കൈവല്യ, കെസ്റു, നവജീവന്‍ തുടങ്ങിയ സ്വയം തൊഴില്‍ വായ്പയ്ക്കുള്ള അപേക്ഷയും സംരംഭങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവും വായ്പയും കരിയര്‍ ഗൈഡന്‍സും ലഭിക്കും.  
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, പുതുക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 22 വരെയാണ് പ്രദര്‍ശന വിപണന മേള.

date