Post Category
റോഡ് ഉദ്ഘാടനം
പുതുപ്പള്ളി പഞ്ചായത്തിലെ നവീകരിച്ച ആക്കാംകുന്നേല്‍ എ.ജെ. ഫിലിപ്പോസ് മെമ്മോറിയല്‍ റോഡ് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌നേഹതീരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ.ക്ക് നിവേദനം നല്‍കിയിരുന്നു. എം.എല്‍.എ. ഫണ്ടില്‍ നിന്ന് 8 ലക്ഷം രൂപ അനുവദിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം ജിനു കെ. പോള്‍, സ്‌നേഹതീരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗോപിനാഥന്‍ ആചാരി, മുന്‍ സെക്രട്ടറി സിജോ മാത്യു, വഴിക്കായി സ്ഥലം വിട്ടുനല്‍കിയ റോയി പടിഞ്ഞാറേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments