Post Category
സ്‌കൂൾ വാഹനങ്ങൾക്കായി പ്രീ മൺസൂൺ ചെക്കപ്പ് ക്യാമ്പയിൻ
അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് ക്യാമ്പയിൻ മെയ് 21ന് രാവിലെ എട്ടിന് കൊണ്ടോട്ടി- ചിറയിൽ ചുങ്കത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തും. കൊണ്ടോട്ടി സബ് ആർ ടി ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ അധികൃതരും ബന്ധപ്പെട്ട വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണെന്ന് ജോയന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൂടാതെ സ്‌കൂൾ ബസ് ഡ്രൈവേഴ്‌സിനായി റോഡ് സേഫ്റ്റി അവേർനെസ്സ് പ്രോഗ്രാം മെയ് 23ന് ഉച്ചയ്ക്ക് 2.30 കൊണ്ടോട്ടി ബുഖാരി ഇംഗ്ളീഷ് സ്‌കൂളിൽ വെച്ച് നടത്തും. ഡ്രൈവർമാരുടെ വിവരങ്ങൾ മെയ് 20ന് മുൻപ് ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് സമർപ്പിക്കേണ്ടതാണ്.
date
- Log in to post comments