Post Category
ഫിറ്റ്‌നസ് ട്രെയിനര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
അസാപ് കേരള പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് ട്രെയിനര്‍, ജിം ട്രെയിനര്‍, ഫിറ്റ്‌നസ് കോച്ച് മുതലായ തൊഴില്‍ സാധ്യതകളുള്ള കോഴ്‌സിന് കേന്ദ്രസര്‍ക്കാര്‍ എന്‍.എസ്.ഡി.സി. വഴിയുള്ള എന്‍.സി.വി.ഇ.ടി. സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. പ്ലസ് ടു പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനമാണ് അസാപ് കേരള. https://forms.gle/A3PU7xmAcgE9wWqz8 വഴി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരത്തിന് ഫോണ്‍: 9495999731, 8330092230.
date
- Log in to post comments