Skip to main content

വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതിനാൽ എ.ഐ.ഐ.എസ് സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ പേര്, സ്‌കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ , ബാങ്ക് പാസ് ബുക്ക് മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ജൂൺ 30നുള്ളിൽ അപ്ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ളതും  നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്നതുമായ തൊഴിലാളികളുടെ വിവരങ്ങൾ നേരിട്ടോ സർക്കാർ അംഗീകൃത അക്ഷയ സെന്ററുകൾ മുഖേനയോ  തൊഴിലാളികൾക്ക് സ്വന്തമായോ സോഫ്റ്റ്വെയറിൽ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. യു.ഐ.ഡി ചെയ്യുന്നതിനായി 25 രൂപ അടവാക്കിയിട്ടുള്ള തൊഴിലാളികൾ വീണ്ടും തുക അടയ്ക്കേണ്ടതില്ലെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date