വിഴിഞ്ഞത്തെ കോട്ടയം തുറമുഖം വുമായി ബന്ധിപ്പിക്കും - മന്ത്രി വി.എൻ വാസവൻ
വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ . വാസവൻ പറഞ്ഞു. . വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു . കറുത്തേടം -തെള്ളകം - അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിച്ചു. പട്ടിത്താനം ബൈപ്പാസ് ,കാരിത്താസ് മേൽപ്പാലം , അതിരമ്പുഴ ജംഗ്ഷൻ നവീകരണം, കോട്ടയം മെഡിക്കൽ കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാല തുടങ്ങി മണ്ഡലത്തിലെ സമസ്ത മേഖലകളിലും വികസനം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ , കോടതി സമൂച്ചയം എന്നിവ കൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ 60 ശതമാനം റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് , നഗരസഭാഗങ്ങളായ മാത്യു കുര്യൻ, സിന്ധു കറുത്തേടം,
പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ്. ജയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി. വിമൽ, അസിസ്റ്റൻറ് എൻജിനീയർ ആർ. രൂപേഷ്,
സംഘാടകസമിതി ചെയർമാൻ ജോണി വർഗീസ്, കൺവീനർ പി.വി. പ്രദീപ് എന്നിവർ പങ്കെടുത്തു.
- Log in to post comments