Skip to main content

കോളേജ് സൈക്കോളജിസ്റ്റ് അഭിമുഖം

കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലും കോളേജിനെ ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് കോളേജുകളിലേക്കും 2025-26 അദ്ധ്യായന വർഷത്തേക്ക് സൈക്കോളജിസ്റ്റുകളെ താൽക്കാലികമായി നി1ർമിക്കുന്നതിനുള്ള അഭിമുഖം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. മാസവേതനം 20,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ജീവനിയിലും ക്ലിനിക്കൽ കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തിപരിചയംഅധിക വിദ്യാഭ്യാസ യോഗ്യതഅക്കാദമിക മികവ്അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും.

പി.എൻ.എക്സ് 2136/2025

date