Post Category
പ്ലസ്ടു, കോളേജ് വിദ്യാർഥികൾക്ക് എ ഐ കോഴ്സ്
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന "എ ബി സീസ് ഓഫ് എ ഐ" കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 26 മുതൽ 30 വരെ തിരുവനന്തപുരത്തു നടക്കുന്ന കോഴ്‌സിലേക്ക് ഓൺലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. എ ഐ സംവിധാനത്തെപ്പറ്റി അടിസ്ഥാന ധാരണ നൽകുന്ന ഓഫ്‌ലൈൻ കോഴ്‌സിന് 750 രൂപയും ഓൺലൈൻ കോഴ്‌സിന് 250 രൂപയുമാണ് ഫീസ്. http://ihrd.ac.in/index.php/abc-ai എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0471 2322985.
(പിആർ/എഎൽപി/1427)
date
- Log in to post comments