Post Category
നിശാഗന്ധിയിൽ ആറാടി പ്രസീത ചാലക്കുടി
കാണികളെ ആവേശത്തിലാഴ്ത്തി നിശാഗന്ധിയിൽ പ്രസീത ചാലക്കുടിയുടെ ആറാട്ട്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചെത്തിയ കാണികളെ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ നാടൻ പാട്ടിലൂടെ തീ പിടിപ്പിച്ച് പ്രസീത ചാലക്കുടിയുടെ തൃശ്ശൂർ പതി ഫോക് ബാൻഡ്.
നാടൻ പാട്ടിനൊപ്പം നിറഞ്ഞാടിയ കരിങ്കാളിയും തെയ്യക്കോലങ്ങളും വേലയും മുടിയാട്ടവും കരകാട്ടവും കാളകളിയും കാണികൾക്ക് അത്ഭുതവും ആവേശവുമായി. ഗായകരും വാദ്യമേളക്കാരും കലാകാരൻമാരും ഉൾപ്പെടെ 18 പേരാണ് പതി ഫോക് ബാൻഡിനായി നിശാഗന്ധിയിൽ കലാ പരിപാടികൾ അവതരിപ്പിച്ചത്.
കേക്കണോ പ്രിയ കൂട്ടരെ, എള്ളുളേരി തുടങ്ങിയ ജനപ്രിയ ഗാനങ്ങളും ഫോക് ഫ്യൂഷൻ ഗാനങ്ങളും ഉൾപ്പെടുത്തിയ രണ്ടര മണിക്കൂർ നീണ്ടു നിന്ന പരിപാടി കരഘോഷങ്ങളോടെയാണ് കാണികൾ ആഘോഷിച്ചത്.
date
- Log in to post comments