Skip to main content

ചിത്രരചനാ മത്സരം 24 ന്

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മെയ് 24 ന് രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ കൈത്തറി മ്യൂസിയത്തില്‍ നടക്കുന്ന പരിപാടി രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഓരോ വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍: ക്യൂറേറ്റര്‍ - 9447907335, ഗൈഡ് ലക്ചറര്‍ - 9400182848
 

date