*ഹയര്‍സെക്കന്‍ഡറി പ്രവേശനം: ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഒരുക്കി മുപ്പൈനാട് ഗ്രാമപഞ്ചായത്ത്*
മുപ്പൈനാട് ഗ്രാമപഞ്ചായത്തും വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളും സംയുക്തമായി ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഒരുക്കി. പത്താംക്ലാസ് പാസായ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ്‌വണ്‍ പ്രവേശനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം സജ്ജമാക്കുന്നത്. വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസ്, എന്‍.എസ്.എസ് യൂണിറ്റ്, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സംരംഭം നടപ്പാക്കുന്നത്. മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. വി മനോജ്, കരിയര്‍ കോ-ഓര്‍ഡിനേറ്റര്‍ വി.പി സുഭാഷ്, ആര്‍. യമുന, അംഗങ്ങളായ അജിത, യശോദ, ശശിധരന്‍, യു. ബാലന്‍, മനോജ്കുമാര്‍, എന്‍.എസ്എസ് വളണ്ടിയര്‍മാരായ പി.ബി അവന്തിക, ആനിജോഷി, ആന്‍മരിയ, ജോയല്‍ ജോയി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments