Post Category
ക്ഷേത്രപ്രവേശന വിളംബരം: ആഘോഷപരിപാടികള്‍ ഇന്ന് സമാപിക്കും
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ മൂന്ന് ദിവസമായി നടന്നുവന്ന ആഘോഷപരിപാടികള്‍ക്ക് ഇന്ന് സമാപനമാകും. ചരിത്രപ്രദര്‍ശനം, സംഗമങ്ങള്‍, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, കൈപ്പുസ്തക വിതരണം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയാണ് ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. ഇന്ന് വൈകിട്ട് 5ന് മണ്ണടി ദക്ഷിണ നാടന്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ടോടെ ആഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീഴും.
(പിഎന്‍പി 3668/18)
date
- Log in to post comments