Skip to main content

ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു

 

 

 ദക്ഷിണ നാവിക കമാന്‍ഡ്, നാവികസേനയിൽ നിന്നും വിരമിച്ച ജില്ലയിലെ സൈനികരുടെ വിധവകൾക്കും, വിമുക്തഭടന്മാര്‍ക്കും വേണ്ടി ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മേയ് 27 രാവിലെ 11 മണി മുതല്‍ ഒരു മണി വരെ നടക്കുന്ന പരിപാടിയില്‍ പെന്‍ഷന്‍ സംബന്ധിച്ച സംശയങ്ങൾക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിനൊപ്പം ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെ കുറിച്ചുമറിയാം. ഫോണ്‍: 04772245673 ,ഇമെയിൽ :zswoalp@gmail.com.

 

(പിആർ/എഎൽപി/1453)

date