സംരംഭകർക്കായി ഹെൽപ് ഡെസ്ക്, എം.എസ്.എം.ഇ ക്ലിനിക്കുകൾ, സൗജന്യ രജിസ്ട്രേഷൻ
വിപുലമായ സേവനങ്ങൾ ഒരുക്കി വ്യവസായ വകുപ്പിന്റെ സ്റ്റാൾ
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുവാൻ വിപുലമായ ക്രമീകരണങ്ങളാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.
സംരംഭം തുടങ്ങാൻ ഉപകാരപ്രദമായ വിവിധതരം ലോൺ - സബ്‌സിഡി സ്കീമുകൾ, ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ,രജിസ്ട്രേഷനുകൾ എന്നിങ്ങനെയുള്ള എല്ലാവിധ സംശയങ്ങൾളും വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ എത്തിയാൽ പരിഹരിക്കാം.
അതിനുപുറമേ എക്സ്പോർട്ട്, ബാങ്കിംഗ്, ജി.എസ്.ടി, മാർക്കറ്റിംഗ്, ഐ.എസ്.ഒ/ ബാർകോഡിംഗ്, ട്രേഡ് മാർക്കിംഗ്, ഡി.പി.ആർ തയ്യാറാക്കൽ, നിയമം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഓരോ ദിവസവും എം.എസ്.എം.ഇ ക്ലിനിക്കും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ഉദ്യം, കെ സ്വിഫ്റ്റ്, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയ രജിസ്ട്രേഷനുകൾ സൗജന്യമായി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചെയ്യാനും അവസരമുണ്ട്.
- Log in to post comments