Skip to main content

ജന്തുജന്യരോഗങ്ങളെ കുറിച്ച് അവബോധമേകി മൃഗ സംരക്ഷണ വകുപ്പ്

എന്റെ കേരളം പ്രദർശന വിപണന മേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘പേവിഷബാധയും ജന്തുജന്യ രോഗങ്ങൾ‘ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .വെറ്റിനറി സർജൻ ഡോ സുവനീത് ആണ് ക്ലാസ് നയിച്ചത്.

 

പേവിഷബാധ ,മൃഗങ്ങളിൽ എടുക്കേണ്ട വാക്സിനേഷൻ, വിവിധ തരം പനികൾ, പകർച്ചവ്യാധികൾ എന്നിവ ഉണ്ടാകുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും,പ്രതിരോധമാർഗ്ഗങ്ങളും ആണ് സെമിനാറിൽ വിശദീകരിച്ചത്.

 

മൃഗ സംരക്ഷണ വകുപ്പിലെ വെറ്റിനറി സർജൻമാർ, ഉദ്യോഗസ്ഥർ,ക്ഷീര കർഷകർ,വിദ്യാർത്ഥികൾ എന്നിവർ സെമിനാറിന്റെ ഭാഗമായി.

date