Skip to main content

സപ്ലൈകോയിൽ ലോക ചായ ദിനം ആചരിച്ചു

ലോക ചായ ദിനം (മെയ് 21) കൊച്ചി കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

 

 സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി പുറത്തിറക്കുന്ന ശബരി ഗോൾഡ് പ്രീമിയം ഡസ്റ്റ് ടീ, സൂപ്പർ ഫൈൻ ഡസ്റ്റ് ടീ, ഹോട്ടൽ ബ്ലെൻഡ് ടീ എന്നീ വിവിധയിനം തേയിലകളുടെ പ്രത്യേക വിൽപ്പന കേന്ദ്ര കാര്യാലയത്തിൽ സജ്ജീകരിച്ചിരുന്നു. പ്രത്യേക വില്പനയുടെ ഉദ്ഘാടനം സപ്ലൈകോ ചെയർമാൻ പി. ബി. നൂഹ് നിർവഹിച്ചു. ടീ ടേസ്റ്റർ ആയ എൻ. ജി. നവീൻ തേയിലയുടെ വിവിധ ഇനങ്ങളെക്കുറിച്ചും, ടീ ബ്ലെൻഡിങ്ങിനെ കുറിച്ചും ക്ലാസ് നയിച്ചു. ടീ വിഭാഗം മാനേജർ ലിഷ ബിൻറ യോഗത്തിൽ സംസാരിച്ചു.

 

ക്യാപ്ഷൻ: ലോക ചായ ദിനത്തോടനുബന്ധിച്ച് സപ്ലൈകോ കടവന്ത്ര കേന്ദ്ര കാര്യാലയത്തിൽ നടന്ന പ്രത്യേക വിൽപ്പനയുടെ ഉദ്ഘാടനം സപ്ലൈകോ ചെയർമാൻ പി ബി നൂഹ് നിർവഹിക്കുന്നു.

 

date