Post Category
ദലീമയുടെ ഈണത്തിൽ ലയിച്ച് കൊച്ചി
മലയാളിയുടെ മനസിൽ എന്നെന്നും മായാതെ തിളങ്ങുന്ന പത്തരമാറ്റ് ഗാനങ്ങളുമായി കൊച്ചിയുടെ ഹൃദയം കീഴടക്കി ദലീമ . എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ അഞ്ചാം ദിവസം ഒരു പിടി അനശ്വര ഗാനങ്ങളാൽ ധന്യമായി. 70 കളുടെ ഈണങ്ങൾ കോർത്തിണക്കി ദലീമ പാടിയപ്പോൾ കനത്ത മഴയിലും വേദി നിറഞ്ഞിരുന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്മെയ് 23 വരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസവും പ്രമുഖ ബാൻഡുകൾ അണി നിരക്കുന്ന സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (മെയ് 22 ന് ) വൈകിട്ട് 7 ന് മാഴ്സി ലൈവ് ബാന്റിന്റെ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും
date
- Log in to post comments