Skip to main content

എന്റെ കേരളം : എൻഎസ്എസ് സ്റ്റാൾ ശ്രദ്ധേയമാകുന്നു

 

 

കച്ചവടമല്ലിത് കരുതലാണ്

 

എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ ലഹരി വിരുദ്ധ ബോധവത്കരണവുമായി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ. 'ലൈഫ് ഈസ് ബ്യുട്ടിഫുൾ' ക്യാമ്പയിൻ്റെ ഭാഗമായി മേളയിലെത്തുന്നവർക്ക് 'ഞാനും എൻ്റെ കുടുംബവും ലഹരിവിരുദ്ധം 'എന്ന സന്ദേശമുൾക്കൊള്ളുന്ന സ്റ്റിക്കറുകൾ വീടുകളിലും വാഹനങ്ങളിലും പതിക്കാനായി നൽകുന്നുണ്ട്. ലഹരിക്കെതിരായി  സെൽഫിപോയൻ്റും ഫ്ളാഷ്മോബുകളും ഒരുക്കിയിട്ടുണ്ട്.

 

ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ 

നോട്ട്ബുക്കുകൾ വിൽപ്പനക്കായി തയ്യാറാക്കിയാണ് തൃശൂർ ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം പ്രവർത്തകർ ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നത്. പ്രദർശന സ്റ്റാളിലെ നോട്ട്ബുക്ക് വില്പനയിലൂടെ ലഭിക്കുന്ന തുകയുടെ മുഴുവൻ ലാഭവും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുമെന്ന് ജില്ലാ കൺവീനർ എം.വി പ്രതീഷ് അറിയിച്ചു.

date