Post Category
പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്‌കാരം വിതരണം ചെയ്യും
കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രൊഫ. ആദിനാട് ഗോപിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം മെയ് 23 വൈകിട്ട് നാലിന് കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ലൈബ്രറിയില്‍ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ കെ. ജയകുമാര്‍ ഐ. എ. എസ് ന് നല്‍കും. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ. ആദിനാട് ഗോപി എന്‍ഡോവ്‌മെന്റായ 10000 രൂപയുടെ പുസ്തകം കൊല്ലം താലൂക്കിലെ കുപ്പണ കലാവിലാസിനി ഗ്രന്ഥശാലക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എസ്. നാസര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വള്ളിക്കാവ് മോഹന്‍ദാസ്, പി. ഉഷാകുമാരി, അഡ്വ. എന്‍ ഷണ്‍മുഖദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments