Skip to main content

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മത്സ്യഫെഡ് ആദരിക്കുന്നു

2024-25 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ, 10, 12 ക്ലാസ്സുകള്‍, വി.എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സ്യഫെഡ് ആദരിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രക്ഷകര്‍ത്താവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിന് സംഘം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം തെളിയിക്കുന്നതിനുള്ള ക്ഷേമനിധി പാസ് ബുക്കിന്റെ പകര്‍പ്പ് പ്രൊജക്ട് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് എന്നിവ സഹിതമുള്ള രക്ഷിതാക്കളുടെ അപേക്ഷ ജൂണ്‍ നാലിന് മുന്‍പ് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ്, സുവോളജി എന്നീ വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അന്തരിച്ച മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ വി ആര്‍ രമേഷിന്റെ സ്മരണാര്‍ത്ഥം എര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റും നല്‍കും. 2024-25 വര്‍ഷങ്ങളിലെ വിജയികളില്‍ നിന്ന് ഇതിനായി പരിഗണിക്കേണ്ട വിദ്യാര്‍ഥികളുടെ പട്ടികയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പ്രത്യേകമായി സമര്‍പ്പിക്കണം. അപേക്ഷകള്‍ അടുത്തുള്ള മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം മുഖേനയോ ക്ലസ്റ്റര്‍ പ്രോജക്ട് ഓഫീസര്‍ മുഖേനയോ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം.
(പിആർ/എഎൽപി/1485)

date