Skip to main content

എന്റെ കേരളം :കയർ പിരിച്ചു നോക്കാൻ കൗതുകക്കാർ ഏറെ

കയർ പിരിച്ചു നോക്കിയാലോ.. എന്നാൽ വന്നോളൂ എന്റെ കേരളം പ്രദർശന വിപണന മേളയിലേയ്ക്ക്. 

 

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കയർ വകുപ്പ് ഒരുകിയിരിക്കുന്ന സ്റ്റാളിൽ പരമ്പരഗത രീതിയിൽ എങ്ങനെയാണ് കയർ പിരിക്കുന്നത് എന്ന് ജനങ്ങൾക്ക് നേരിട്ട് കണ്ട് അറിയുന്നതിനൊപ്പം ഒന്ന് പരീക്ഷിച്ചു നോക്കാനും അവസരമുണ്ട്. 

 

പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിൽക്കുന്ന 

പരമ്പരാഗത രീതിയിൽ നെയ്ത് എടുക്കുന്ന കയറിന് പുറമെ നിരവധി കയർ ഉത്പനങ്ങളും, കയർ കൊണ്ട് നിർമ്മിക്കുന്ന പ്രകൃതിയോട് ഇണങ്ങുന്ന ചെടി ചട്ടികളും മേളയിലൂടെ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

date