വേദി നിറഞ്ഞാടി വനിതാ ശിശു വികസന വകുപ്പ്
എൻ്റെ കേരളം പ്രദർശന വിപണന മേളയെ വർണാഭമായ കലാപ്രകടനങ്ങൾ കൊണ്ട് ധന്യമാക്കി വനിതാ ശിശു വികസന വകുപ്പ്. ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്കാരങ്ങളെ വരച്ചു കാണിക്കുന്ന നൃത്താവിഷ്കാരങ്ങൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ തുറന്നു കാണിച്ചു കൊണ്ടുള്ള മൈം, നൃത്ത ശില്പങ്ങൾ തുടങ്ങി വ്യത്യസ്ത കലാവിഷ്കാരങ്ങൾ കൊണ്ട് സദസ് കരഘോഷങ്ങളാൽ നിറഞ്ഞു
ലഹരിക്കെതിരെയുള്ള സന്ദേശം ജനങ്ങൾക്ക് നൽകിക്കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് താരം മജീഷ്യൻ വിൽസൺ ചമ്പക്കര അവതരിപ്പിച്ച മാജിക് ഷോയും വേദിയിൽ അരങ്ങേറി. മാജിക്കിനോടൊപ്പം നിറചിരികൾ സമ്മാനിച്ച ഷോ ഏറെ ശ്രദ്ധേയമായി
വിവിധ ICDSകളിലെ സൂപ്പർവൈസർമാർ, അങ്കണവാടി ടീച്ചർമാർ, സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലേഴ്സ്, തേജോമയ ഹോമിലെ കുട്ടികൾ തുടങ്ങിയവരാണ് പരിപാടികൾ അവതരിപ്പിച്ചത്.
*ഫോട്ടോ അടിക്കുറിപ്പ്*
എൻ്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് വനിതാ- ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാപരിപാടിയിൽ നിന്ന്
- Log in to post comments