Post Category
എന്റെ കേരളം മേളയിൽ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ഫർണിച്ചറുകൾക്ക് ആരാധകർ ഏറെ
വ്യവസായ വകുപ്പിന്റെ കീഴിൽ ഫർണീച്ചറുകൾ നിർമ്മിക്കുന്ന ഒരേയൊരു പൊതുമേഖല സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (എഫ് ഐ ടി ) ഫർണീച്ചറുകൾക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ആരാധകർ ഏറെയാണ്. സാധാരണയായി ഫർണീച്ചർ ഉണ്ടാക്കുന്ന നാടൻ തേക്ക് ഉപയോഗിക്കാതെ ഗുണനിലവാരം കൂടിയ ഡിപ്പോ തേക്ക് ആണ് ഫർണീച്ചറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.മേളയിൽ ഫർണീച്ചറുകൾ വിലക്കിഴിവിനാണ് നൽകുന്നത്. അതുപോലെ തന്നെ ആവശ്യകാർക്ക് അവർക്ക് ഇഷ്ടം ഉള്ള പോലെ ഫർണീച്ചർ നിർമ്മിച്ച് നൽകുകയും ചെയ്യും. കരകൗശലവസ്തുക്കൾ, തേൻ, കശുവണ്ടി , ഓയിൽ കോർപറേഷന്റെ അരി, പാം ഓയിൽ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. ഫിറ്റിന്റെ ഫർണീച്ചറുകളും , മറ്റ് ഉത്പന്നങ്ങൾ വാങ്ങാൻ നിരവധി ആളുകൾ ആണ് സ്റ്റാളിൽ എത്തുന്നത്.
date
- Log in to post comments