Skip to main content

കർഷകർക്ക് നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി കൃഷി വകുപ്പ്

കൃഷിയിലെ നൂതന ആശയങ്ങളെയും പുത്തൻ പ്രവർത്തന രീതികളെ കുറിച്ചും കാർഷിക മേഖലയിലെ മൂല്യവർദ്ധിത എഫ് പി ഒ യുടെ പ്രവർത്തനങ്ങളും ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചും കർഷകരെ ബോധവാന്മാരാക്കി എന്റെ കേരളം പ്രദർശന വിപണന മേള.

 

മേളയുടെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികൾച്ചർ സംഘടിപ്പിച്ച സെമിനാറാണ് ശ്രദ്ധേയമായത്. നബാർഡ് പിന്തുണയുള്ള പദ്ധതികളിലെ സമീപകാല പ്രവണതകൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സബ് കളക്ടർ കെ മീര ഉദ്ഘാടനം ചെയ്തു.

 

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷെർലി സക്കറിയ നേതൃത്വത്തിൽ നടന്ന സെമിനാറിൽ കാർഷിക വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് മാനേജർ ഷോജി ജോയ്, റിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീലേഖ ബി ആർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ദീപ ടി ഒ, ഫാൻസി പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. 

 

 

കാർഷിക മേഖലയിൽ ഇത്തരം വിജ്ഞാനപ്രദമായ സെമിനാറുകൾ കർഷകർക്ക് ഏറെ ഗുണകരമാണെന്നും കാർഷിക പുരോഗതിക്ക് സഹായകരമാകുമെന്നും സബ് കളക്ടർ കെ മീര അഭിപ്രായപ്പെട്ടു

 

ജില്ലയിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളായ പോഷക സമൃദ്ധി മിഷൻ, സംയോജിത പച്ചക്കറി ഉത്പാദന യത്‌നം, കാർഷിക മേഖലയിലെ എഫ് പി ഒയുടെ പങ്കാളിത്തം എന്നിവയെ കുറിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷെർലി സക്കറിയാസ് സംസാരിച്ചു

 

കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ എഫ് പി ഒ എങ്ങനെ ഇടപെടുന്നു എന്നും പൊക്കാളി കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും സെമിനാറിൽ ചർച്ചയായി.

date