Skip to main content

ചെറിയ പ്രശ്നങ്ങളിൽ കുരുങ്ങി വികസനം തടസപ്പെടരുത് : മന്ത്രി പി രാജീവ്‌

ചെറിയ പ്രശ്നങ്ങളിൽ കുടുങ്ങി വികസന പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടത് സമൂഹത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്ന് കടുങ്ങല്ലുർ പബ്ലിക് സ്‌ക്വയർ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പി രാജീവ്‌ പറഞ്ഞു.

 

ചെറിയ തർക്കങ്ങൾ കാരണമോ, ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമോ ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ ലഭ്യമാകാതെ പോകരുത്.  

അതിവേഗത്തിൽ ജനങ്ങളുടെ പ്രശനങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാണ് പബ്ലിക് സ്‌ക്വയർ അദാലത്തുകൾ ലക്ഷ്യമിടുന്നത്. പബ്ലിക് സ്‌ക്വയറിന്റ രണ്ടാം ഘട്ടം ജൂണിൽ ആരംഭിക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു കളമശ്ശേരി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുക്കൊണ്ടുള്ള ഡോക്യൂമെന്ററി പ്രദർശനവും ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി നടന്നു.

 

സബ് കളക്ടർ കെ മീര, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം പി എ അബുബക്കർ, കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്‌മി, കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. രവീന്ദ്രൻ, യേശുദാസ് പറപ്പള്ളി, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് ഷിനോയ് എന്നിവർ പങ്കെടുത്തു

 

 

*ഫോട്ടോ അടിക്കുറിപ്പ്*

 

കളമശേരി നിയോജക മണ്ഡലത്തിലെ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ - പരാതി പരിഹാര അദാലത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.ബേബി സരോജം, വി എം ശശി, യേശുദാസ് പറപ്പള്ളിആർ രാജലക്ഷ്മി, സബ് കലക്ടർ കെ മീര തുടങ്ങിയവർ സമീപം

date