ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ അവാർഡ് വിതരണം മെയ് 26 മുതൽ
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെയും സൈലം ലേണിംഗ് ആപ്പിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2024 - 2025 അദ്ധ്യയനവർഷത്തിൽ എസ് എസ് എൽ സി (സ്റ്റേറ്റ് സിലബസ്) പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം മെയ് 26 മുതൽ 29 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.
നൂറു ശതമാനം വിജയം നേടിയ സ്ക്കൂളുകളെയും ആദരിക്കും.
എസ് എസ് എൽ സി പരീക്ഷയിൽ ജില്ലയിൽ നിന്ന് ഫുൾ A+ നേടിയ വിദ്യാർത്ഥികൾ 5400 ൽ അധികം ഉളളതിനാലാണ് അവാർഡ് വിതരണം നാല് കേന്ദ്രങ്ങളിലായി നടത്തുന്നത്.
*അവാർഡ് വിതരണം നടക്കുന്ന സ്ഥലവും സമയവും*
മെയ് 26 രാവിലെ 9.30 പെരുമ്പാവൂർ നഗരസഭ ടൗൺഹാൾ (പെരുമ്പാവൂർ, കോതമംഗലം, കോലഞ്ചേരി ഉപജില്ലകളിലെ സ്ക്കൂളുകളിൽ നിന്നുളള വിദ്യാർത്ഥികൾ )
മെയ് 27 രാവിലെ 9.30 മൂവാറ്റുപുഴ നിർമ്മല സ്ക്കൂൾ ഓഡിറ്റോറിയം (മൂവാറ്റുപുഴ , കല്ലൂർക്കാട് ,കൂത്താട്ടുകുളം, പിറവം ഉപജില്ലകൾ)
മെയ് 28 ഉച്ചയ്ക്ക് 2 മണിക്ക്
കലൂർ സെന്റ് അഗസ്റ്റ്യൻ ഹൈസ്ക്കൂൾ ഓഡിറ്റോറിയം
(എറണാകുളം, തൃപ്പുണിത്തുറ, മട്ടാഞ്ചേരി, വൈപ്പിൻ ഉപ ജില്ലകൾ)
മെയ് 29 ഉച്ചയ്ക്ക് 2 മണിക്ക് ആലുവ മഹാത്മാഗാന്ധി ടൗൺഹാൾ (ആലുവ, അങ്കമാലി, പറവൂർ ഉപ ജില്ലകൾ).
അവാർഡ് വിതരണത്തിന്റെ രണ്ടാം ഘട്ടമായി പ്ലസ്ടു പരീക്ഷയിൽ ഫുൾ A+ നേടിയവരെയും , സിബിഎസ്ഇ , ഐ സി എസ് ഇ പരീക്ഷകളിൽ ഫുൾ A 1 നേടിയവരെയും ആദരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:96050 641 31.
- Log in to post comments