കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് സംസ്ഥാന തല ലഹരി വിരുദ്ധ പ്രചരണ ജാഥ ജില്ലയിലെ സമാപന സമ്മേളനം ദർബാർ ഹാൾ ഗ്രൗണ്ടിൽ
ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്' ലഹരി വിരുദ്ധ പ്രചരണ ജാഥയുടെ സമാപന സമ്മേളനം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കുശേഷം 3.30 ന് മറൈൻ ഡ്രൈവിൽ നിന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെയും മറ്റു മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ
ആരംഭിക്കുന്ന കലാ സാംസ്‌കാരിക ഘോഷ യാത്ര ദർബാർ ഹാൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നശേഷമാണ് സമാപന സമ്മേളനം ആരംഭിക്കുക. ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളിൽ, ഉമാ തോമസ്, കെ.ജെ മാക്‌സി,
കെ.എൻ ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്,
റോജി.എം.ജോൺ, അനൂപ് ജേക്കബ്, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി, കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത്, ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ. ജെ ജേക്കബ് , കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ നോമിനി ജോർജ് തോമസ്,
എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.എ തോമസ്, എം.പി തോമസ്, ജോയ് പോൾ, ഷാഹുൽ ഹമീദ്, മേരി ഹെമി ലൂയിസ്,
തുടങ്ങിയവർ പങ്കെടുക്കും
- Log in to post comments