Skip to main content

പബ്ലിക് സ്‌ക്വയർ ഇടയാർ നോർത്ത് അങ്കണവാടി കുട്ടികൾക്ക് ഇനി ധൈര്യ പൂർവ്വം കളിച്ചു നടക്കാം

അരമതിൽ പണിയാൻ അനുമതി നൽകി മന്ത്രി പി രാജീവ്‌

 

ഇടയാർ നോർത്തിൽ സ്ഥിതി ചെയ്യുന്ന എഴുപതാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്കും ടീച്ചർക്കും ഇനി ആശ്വസിക്കാം.

കലാകാലങ്ങളായി അങ്കണവാടി കെട്ടിടത്തിന് അരമതിൽ കെട്ടാൻ അനുമതി ലഭിക്കാതെ ഇരുന്നതിന് മന്ത്രി പി രാജീവ്‌ പരിഹാരം കണ്ടു.

 

കടുങ്ങല്ലൂരിൽ നടന്ന പബ്ലിക് സ്‌ക്വയറിൽ അങ്കണവാടി ഉദ്യോഗസ്ഥരും മാതാപിതാകളും ചേർന്നു നൽകിയ പരാതിയ്ക്ക് ഉടൻ നടപടി സ്വികരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.

 

ഏകദേശം 30 ഓളം കുരുന്നുകൾ പഠിക്കുന്ന അങ്കണവാടിയുടെ മുഖ്യ പ്രവേശനം മെയിൻ റോഡിലേയ്ക്ക് തുറക്കുന്നതിനായതിനാൽ കുട്ടികളുടെ സുരക്ഷിതത്വത്തിന് കെട്ടിടത്തിന് ചുറ്റുമതിൽ അത്യാവശ്യമാണ് എന്നത് കണക്കിലെടുത്താണ് അദാലത്തിൽ വെച്ച് തന്നെ സത്വര നടപടിയെടുക്കാൻ തീരുമാനമായത്.

date