Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു*

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17 മുതൽ മറൈൻഡ്രൈവിൽ നടന്നുവന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം. സമാപന യോഗം സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി. ബി നൂഹ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ അധ്യക്ഷത വഹിച്ചു.

 

പിണറായി സർക്കാർ ഒമ്പത് വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും

സേവനങ്ങളും ഉൾപ്പെടെ 276 സ്റ്റാളുകളും സാംസ്കാരിക പരിപാടികളുമായി കൊച്ചിയുടെ ഹൃദയം കീഴടക്കിയാണ് മേളയുടെ സമാപനം.

വ്യവസായ വകുപ്പിന് കീഴിൽ മേളയിൽ അണിനിരന്ന വിവിധ വാണിജ്യ സ്റ്റാളുകളിൽ നിന്നായി വെള്ളിയാഴ്ച (മെയ് 23 ) വൈകിട്ട് 5 വരെ 52.75 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.

 

 സമാപന സമ്മേളനത്തിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ മനോജ്‌, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. ബി ബിജു തുടങ്ങിയവർ പങ്കെടുത്തു.

 

*എന്റെ കേരളം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു*

 

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവ് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ വിവിധ വകുപ്പുകൾക്കുള്ള 

പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

 

മികച്ച സർക്കാർ സ്റ്റാളുകളുടെ വിഭാഗത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് രണ്ടാം സ്ഥാനവും, പോലീസ് (ആഭ്യന്തരവകുപ്പ് )മൂന്നാം സ്ഥാനവും നേടി.

 

 മികച്ച വാണിജ്യ സ്റ്റാളുകൾക്കുള്ള പുരസ്‌കാരത്തിൽ കയർ ഫെഡ് ഒന്നാംസ്ഥാനവും സാമൂഹിക നീതി വകുപ്പ് രണ്ടാം സ്ഥാനവും സ്വന്തമാക്കി.

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ ഫോട്ടോഗ്രഫി, റീൽസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. റീൽസ് വിഭാഗത്തിൽ എൻ. എം നാസിഫ് ഒന്നാം സ്ഥാനവും വിജയകുമാർ രണ്ടാം സ്ഥാനവും നേടി.

 ഫോട്ടോഗ്രാഫി മത്സരത്തിൽ റോബിൻ ജോസഫ് പ്രകാസിയ ഒന്നാം സ്ഥാനവും എം. പ്രതീഷ് രണ്ടാം സ്ഥാനവും നേടി.

 

മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു*

 

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവ് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ മികച്ച കവറേജിന് മാധ്യമങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

അച്ചടി മാധ്യമം - മികച്ച ഫോട്ടോഗ്രാഫർ വിഭാഗത്തിൽ വി കെ അഭിജിത്ത് (ദേശാഭിമാനി) ഒന്നാം സ്ഥാനവും സുനോജ് നൈനാൻ മാത്യു (ദേശാഭിമാനി) രണ്ടാം സ്ഥാനവും നേടി. മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ സീമ മോഹൻലാൽ (ദീപിക) ഒന്നാം സ്ഥാനവും ആർ. ഹേമ ലത (ദേശാഭിമാനി) രണ്ടാം സ്ഥാനവും നേടി. സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനി കരസ്ഥമാക്കി. 

 

ദൃശ്യ മാധ്യമം - മികച്ച വീഡിയോഗ്രാഫർ വിഭാഗത്തിൽ രാഹുൽ ബിജു (മീഡിയ വൺ) ഒന്നാം സ്ഥാനവും വിബി തടത്തിൽ ( മീഡിയവൺ ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ സ്നേഹമോൾ നൈനാൻ (മാതൃഭൂമി) ഒന്നാം സ്ഥാനവും അഹമദ് മുജ്ദബ (മീഡിയ വൺ) രണ്ടാം സ്ഥാനവും നേടി. സമഗ്ര കവറേജ് വിഭാഗത്തിൽ എ സി വി ന്യൂസ്‌ ഒന്നാം സ്ഥാനവും, മീഡിയ വൺ രണ്ടാം സ്ഥാനവും നേടി.

date