Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള സന്ദർശിച്ചത് ഒരു ലക്ഷത്തി മൂവായിരംപേർ*

മെയ് 17 മുതൽ 23 വരെ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം പേരാണ് സന്ദർശകരായി എത്തിയത്. സർക്കാരിന്റെ വികസന നേട്ടങ്ങളും വിവിധ സേവനങ്ങളും ഉൾപ്പെടുത്തിയ 276 സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരുന്നത്. വിവിധ രുചിക്കൂട്ടുകൾ കോർത്തിണക്കിയ ഭക്ഷ്യ സ്റ്റാളുകളും മേളയിൽ ഒരുക്കിയിരുന്നു. കുടുംബശ്രീ ഫുഡ് സ്റ്റാളുകളിൽ നിന്നായി വെള്ളിയാഴ്ച (മെയ് 23 ) വൈകിട്ട് 6 വരെ 21,22000 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. കുടുംബശ്രീയുടെ കീഴിൽ അണിനിരന്ന വിപണ സ്റ്റാളുകളിലൂടെ 9,42,000 രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. ആകെ 30 ,64000. വ്യവസായ വകുപ്പിന് കീഴിൽ മേളയിൽ അണിനിരന്ന വിവിധ വാണിജ്യ സ്റ്റാളുകളിൽ നിന്നായി വെള്ളിയാഴ്ച (മെയ് 23 ) വൈകിട്ട് 5 വരെ 52.75 ലക്ഷം രൂപയുടെ വിറ്റുവരവും ലഭിച്ചു.

date