മത്സ്യ ഫെഡ് വിദ്യാഭ്യാസ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു.
മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായതും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമുള്ളവരുമായ തൊഴിലാളികളുടെ കുട്ടികളില്‍ നിന്നും മത്സ്യ ഫെഡ് വിദ്യാഭ്യാസ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു/ വി.എച്ച്.എസ്. ഇ./സിബിഎസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ്/ എ വണ്‍ നേടിയവര്‍ക്കും പ്ലസ് ടു ഫിസിക്‌സ്, സുവോളജി വിഷയങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. രക്ഷിതാക്കളുടെ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തില്‍ നിന്നുള്ള അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, ക്ഷേമനിധിബോര്‍ഡില്‍ അംഗത്വം തെളിയിക്കുന്ന പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ പ്രോജക്ട് ആഫീസറുടെ ശുപാര്‍ശയോടൊപ്പം മെയ് 31നകം ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: ജില്ലാ ഓഫീസ് -9526041229, പ്രോജക്ട് ഓഫീസര്‍, ക്ലസ്റ്ററുകള്‍- 9526042211, 9526041135, 95260413254, 9526041178, 9526041324, 9526041072.
(
- Log in to post comments