Skip to main content

പരമാവധി വേഗതയിൽ പരാതികൾ തീർപ്പാക്കുക അദാലത്തുകളുടെ ലക്ഷ്യം ; മന്ത്രി പി രാജീവ്

പരമാവധി വേഗതയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക്  പരിഹാരം കാണുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു ഏലൂരിൽ നടന്ന പബ്ലിക് സ്‌ക്വയർ  പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . പബ്ലിക് സ്‌ക്വയറിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും  ജനങ്ങളുടെ ഉന്നമനത്തിനായി എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് എന്ന് പഠിക്കാനും അതിനായി പരിശ്രമിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട അദാലത്തിന്റെ അവസാനത്തെ പബ്ലിക് സ്‌ക്വയർ ആയിരുന്നു ഏലൂരിൽ നടന്നത്. പബ്ലിക് സ്‌ക്വയറിന്റെ രണ്ടാം ഘട്ടം ജൂണിൽ ആരംഭിക്കും.

സബ് കളക്ടർ കെ മീര,  ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, ഏലൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ ജയശ്രീ സതീഷ്,  കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി എം മനാഫ്, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് മുട്ടത്തിൽ, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ  കെ.വി. രവീന്ദ്രൻ, യേശുദാസ് പറപ്പള്ളി, ഏലൂർ നഗരസഭ സെക്രട്ടറി സുജിത് കരുൺ എന്നിവർ പങ്കെടുത്തു

date