ഫാത്തിമക്ക് സ്വന്തം ഒരു വീടെന്ന സ്വപ്നം പൂവണിയുന്നു
സ്നേഹ ഭവനം നിർമിക്കാൻ അനുമതി നൽകി മന്ത്രി പി രാജീവ്
നാടിനെ നടുക്കിയ 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരാണ് വിധവയായ ഫാത്തിമയും കുടുംബവും. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും ഒരു വീട് വയ്ക്കാനായി അവർ മുട്ടാത്ത വാതിലുകൾ ഇല്ല. നാളിതുവരെ ആയിട്ടും ഒരു ഭവനം നിർമിക്കാൻ സാധിച്ചിരുന്നില്ല. ഏലൂരിൽ നടന്ന പബ്ലിക് സ്‌ക്വയർ പ്രശ്ന പരിഹാര അദാലത്തിൽ മന്ത്രി നടപ്പാക്കി വരുന്ന സ്നേഹ വീട് പദ്ധതിയിലൂടെ ഫാത്തിമയ്ക്കും കുടുംബത്തിനും വീട് നിർമിച്ചു നൽകുമെന്ന് ഉറപ്പ് നൽകി.
വിധവയായ ഫാത്തിമയും മകനും കൊച്ചുമകളും അടങ്ങുന്ന കുടുംബം പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതിന് ശേഷം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറ് സെന്റ് സ്ഥലം സ്വന്തമായി ഉള്ളതുകൊണ്ട് തന്നെ സ്വന്തം സ്‌ഥലത്ത് തന്നെയാവും വീട് നിർമിക്കുക. ഏറെ കാലമായുള്ള തങ്ങളുടെ സ്വപ്നമാണ് ഇതിലൂടെ യഥാർഥ്യമാകാൻ പോകുന്നത് എന്ന് ഫാത്തിമ പറഞ്ഞു.
- Log in to post comments