Post Category
ദേശീയപാത നിർമ്മാണം: വെള്ളക്കെട്ട് നിയന്ത്രിക്കാൻ നടപടികൾ
ദേശീയപാത 66 ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു.
നടപടികൾക്ക് രൂപം നൽകാൻ ഏഴംഗ സമിതിയും രൂപീകരിച്ചു. വെള്ളക്കെട്ടിന് സാധ്യതയുള്ള ഇടങ്ങളിൽ സ്ഥല പരിശോധനയ്ക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ദേശീയപാത കടന്നുപോകുന്ന അഞ്ച് പഞ്ചായത്തുകൾ, രണ്ട് മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments