Skip to main content

ലഹരിക്കെതിരെ സമ്മര്‍ ക്യാമ്പ്

ലഹരിയുടെ അപകടത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ശിശു വികസന വകുപ്പ് ചിറ്റുമല ബ്ലോക്കില്‍ നടത്തിയ ദ്വിദിന സമ്മര്‍ ക്യാമ്പ് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു.  

 

ജില്ലാ ശിശുസംരക്ഷണ കാര്യാലയത്തില്‍ നടന്നുവരുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിപ്രകാരം തിരെഞ്ഞെടുത്ത 40 കുട്ടികള്‍ക്കാണ് സ്മൈല്‍ 2025 ദ്വിദിന ക്യാമ്പ് നടത്തിയത്. കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന അക്രമവാസന, സ്‌ക്രീന്‍ അഡിക്ഷന്‍, എന്നിവ വിനോദവും വിജ്ഞാനവുംകലര്‍ത്തി ചെറുക്കുക, ജീവിത നൈപുണികള്‍, നേതൃപാടവം, എന്നിവയും ക്യാമ്പിന്റെ ഭാഗമായി. കുളത്തുപ്പുഴയിലും ക്യാമ്പ് സംഘടിപ്പിച്ചു.

 

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജയദേവി മോഹന്‍ അധ്യക്ഷയായി.  ജില്ല ശിശുസംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി,  ശിശു വികസന പദ്ധതി ഓഫീസര്‍ അലീമ, കൗണ്‍സിലര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date